Friday, February 3, 2012




Stretched Background Image





Smile
 
പദാര്‍ഥാതീതമായ ലോകത്തെക്കുറിച്ച് പറയാന്‍ ശാസ്ത്രം പര്യാപ്തമല്ല .ഖരം, ദ്രാവകം ,വാതകം സ്ഥല കാല നൈര്യന്തര്യം എന്നിവയുടെ ഇട്ടാവട്ടതിലുള്ളത് കാണാനും പറയാനും ഉള്ള കെല്‍പ്പെ ശാസ്ത്ര ത്തിനുള്ളൂ ...
നമ്മൂടെ ശേഷിച്ചജീവിതത്തിന്‍റെ ആദ്യദിവസമാണ് ഇന്ന്.പദാര്‍ഥാതീതമായ മരണാനാന്തര ജീവിതത്തെ കുറിച്ച് പഠിക്കുക....ഖുര്‍ആന്‍ (പരിഭാഷയോടെ) പഠിക്കുക;
മുഹമ്മദ്‌ നബി(സ)യുടെ ചര്യയും.



 · ·  · ഫെബ്രുവരി 27, 2011 1:11pm-ന്
    • Ren Jith ഉള്ളത് കാണാനും കണ്ടത് ചങ്കൂറ്റത്തോടെ പറയാനും ഉള്ള കഴിവ് ശാസ്ത്രത്തിന്റെ തന്നെ സമ്മദിച്ചു.... സ്വന്തം ലൈംഗീക വൈക്രുതങ്ങള്‍ക്ക് വേണ്ടി അള്ളാഹു എന്നൊരു സത്വത്തെ നിര്‍മ്മിച്ച്‌ ആളുകളെ പറ്റിക്കുന്ന കഴിവ് ഒരു കഴിവ് തന്നെയാണേ....!!!!!!!!.
      ഫെബ്രുവരി 28, 2011 2:50pm-ന് ·  ·  3

    • Pma Nasar Doha ലൈഗിക വൈകൃതം ഇസ്ലാം പഠിപ്പിക്കുന്നില്ല .അള്ളാഹു എന്നത് ലോകങ്ങളുടെ  സ്രഷ്ട്ടവാണ്. നമ്മളെല്ലാം സൃഷ്ട്ടിയും .ഇസ്ലാം മാനവര്‍ക്ക് നന്മയായി നിര്‍ദ്ദേശിച്ച തൊന്നും പരമ മായി തിന്മ യായി വരില്ല .ഗുണകാംക്ഷ യില്ലെങ്കില്‍ അത് കാണാനും കഴിയില്ല .
      ഫെബ്രുവരി 28, 2011 4:19pm-ന് · 

    • Ren Jith “ഹേ നബിയേ, നിനക്കു ഞാന്‍ അനുവദനീയമാക്കിയിരിക്കുന്നു; നീ പ്രതിഫലം നല്‍കിയിട്ടുള്ളവരായ നിന്റെ ഭാര്യമാരെയും, അല്ലാഹു നിനക്കു യുദ്ധത്തടവുകാരായിത്തന്നവരില്‍ നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകളെയും, നിന്നോടൊപ്പം ഹിജ്ര പോന്ന നിന്റെ പിതൃ സഹോദര പുത്രിമാരെയും , മാതൃ സഹോദരപുത്രിമാരെയും, കൂടാതെ നിനക്കു സ്വ ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന ഏതൊരു സത്യവിശ്വാസിനിയായ സ്ത്രീയെയും-നീ അവളെ ഭാര്യയാക്കാനുദ്ദേശിക്കുന്ന പക്ഷം- ഇതു മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല ; നിനക്കു മാത്രമുള്ള അനുവാദമാണ്.
      അവരുടെ കാര്യത്തില്‍ നാം അവര്‍ക്കനുവദിച്ചതിനെക്കുറിച്ച് നമുക്കറിയാം. അവരുടെ ഭാര്യമാരും അവരുടെ അടിമസ്ത്രീകളും മാത്രമാണത്. ഇതൊക്കെ നിന്റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാനാണ്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[33:50]

      “അവരില്‍നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു മാറ്റി നിര്‍ത്താം.; നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കടുപ്പിക്കാം; നീ മാറ്റി നിര്‍ത്തിയവരെ നിനക്കു വേണ്ടപ്പോള്‍ ആവശ്യപ്പെടാം; അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും നീ അവര്‍ക്കു കൊടുക്കുന്നതു കൊണ്ട് അവര്‍ തൃപ്തിപ്പെടാനും കൂടുതല്‍ സഹായകരമാണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു സര്‍വ്വജ്ഞനും സഹനമുള്ളവനുമാണ്.”[33:51]

      ഇതിനുമപ്പുറം നിനക്കു സ്ത്രീകള്‍ അനുവദനീയമാകുന്നതല്ല; ഇവര്‍ക്കു പകരം മറ്റാരെയും സ്വീകരിക്കാനും‍ പാടില്ല; അവരുടെ അഴകില്‍ നിനക്കു കൌതുകം തോന്നിയാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ടവര്‍ ‍(അടിമസ്ത്രീകള്‍ ‍) ഒഴികെ. അല്ലാഹു എല്ലാം നോക്കിക്കാണുന്നുണ്ട്.”[33:52]

      ഈ ഖുര്‍ ആന്‍ വെളിപാട് അവതരിച്ച ഉടനെ പ്രവാചകപത്നി ആയിശയില്‍നിന്നുണ്ടായ പ്രതികരണം ബുഖാരി ഇങ്ങണെ രേഖപ്പെടുത്തുന്നു:-

      “തങ്ങളുടെ ശരീരം തിരുമേനിക്കര്‍പ്പിക്കാന്‍ വന്നിരുന്ന സ്ത്രീകളെപ്പറ്റിയോര്‍ക്കുമ്പോള്‍ എന്നില്‍ അഭിമാനരോഷം തലപൊക്കാറുണ്ടായിരുന്നു. ഞാന്‍ ചോദിക്കും; “ഒരു സ്ത്രീ സ്വ ശരീരം ദാനം ചെയ്യുകയോ?”. അവസാനം അല്ലാഹു മേല്‍‍ പറഞ്ഞ ഖുര്‍ ആന്‍ വാക്യം[33:50] അവതരിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി തന്നെയാണു ഞാന്‍ കാണുന്നത്”.[ബുഖാരി]

      മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണുന്നു:-

      “ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ ‍നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി]

      ഫെബ്രുവരി 28, 2011 6:25pm-ന് ·  ·  2

    • Rejesh 'O' Positive അണ്ണാ ഇതൊക്കെ ആ ഖുറാനില്‍ ഉണ്ടോ അണ്ണാ ?
      ഫെബ്രുവരി 28, 2011 6:31pm-ന് · 

    • നാസർ മഴവില്ല് വെറുതേ അല്ല കുഞ്ഞാലി കുട്ടി മിനുട്ടിനു മിനുട്ടിനു പ്രവാചകനേയും മക്കയേയും കൂട്ട് പിടിക്കുന്നത്
      ഫെബ്രുവരി 28, 2011 9:37pm-ന് ·  ·  3

    • Prasanth Ab ‎@pma..പഥാർത്ഥത്തിന്...പ്ലാസ്മ എന്ന അവസ്ഥകൂടിയുണ്ട്..
      ഫെബ്രുവരി 28, 2011 9:50pm-ന് ·  ·  1

    • Pma Nasar Doha {Ren Jith }പ്രവാചകന്റെ വ്യത്യസ്ത ജീവിത സാഹ ചര്യങ്ങളിലാണ്‌ ഖുര്‍ ആന്‍ അവതീര്‍ണമായാത് .ഖുര്‍ ആനിലെ പല ആയത്തുകളും അതിന്റെ അവതരണ പാശ്ചാതലവുമായി ബന്ധപ്പെട്ടാണ് അതിന്റെ ആശയം മനസിലാക്കേണ്ടത് . ഖുര്‍ ആന്‍ തഫ്സീരിന്റെ പരാമര്‍ശ മില്ലാതെ ഏതാനും ആയത്തുകള്‍ മാത്രം അടര്‍ത്തിയെടുത്തു വിമര്‍ശിക്കുന്നത് ഖുര്‍ ആനിനെ കുറിച്ച് വിവരമില്ലയ്മയാണ്.നീതിയോടെ തലനാരു ഇഴയായി ഈ വിഷയത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷണം എന്ന ലക്ഷ്യമാണ്‌ ഇതിലൂടെ വായിച്ചെടുക്കാന്‍ കഴിയുകയുള്ളൂ.
      .
      മാര്‍ച്ച് 1, 2011 1:02pm-ന് · 

    • അൽ അമീൻ അലൻ “”“ജൌനിന്റെ പുത്രിയെ തിരുമേനിയുടെ മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ നബി അവളെ സമീപിച്ചുകൊണ്ട് `നീ നിന്നെ എനിക്കു സമര്‍പ്പിച്ചുകൊള്ളുക` എന്നരുളി. “ഒരു രാജകുമാരി അവളെ ഒരു തെരുവുതെണ്ടിക്കു സമര്‍പ്പിക്കുകയോ?”അവള്‍ ചോദിച്ചു. ഉടനെ തിരുമേനി അവളെ പിടിക്കാനായി കൈകള്‍ ‍നീട്ടിയപ്പോള്‍ “നിങ്ങളില്‍നിന്നു രക്ഷ പ്രാപിക്കാനായി ഞാന്‍ അല്ലാഹുവിനെ അഭയം പ്രാപിക്കുന്നു” എന്നു നിലവിളിച്ചു. ` അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണു നീ അഭയം പ്രാപിച്ചത്` എന്നു പറഞ്ഞുകൊണ്ട് തിരുമേനി അവളെ വിട്ടയച്ചു.“[ബുഖാരി]“” ഏതൊരു സ്ത്രീയേയും ഏതൊരു പുരുഷനും ബലാത്സംഗം ചെയ്യാമോ? അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കാത്ത അമുസ്ലീം സ്ത്രീ ആണെങ്കിൽ ഈ ബലാത് സംഗം പ്രവാചകൻ പൂർത്തിയാക്കിയേനെ? ശരിയാണൊ? കുഞ്ഞാലി കുട്ടി നടത്തിയ പീഡനങ്ങൾക്കും ഇസ്ലാമിന്റെ സൈദ്ധാന്തിക അടിത്തറ ലഭിക്കുമോ?
      മാര്‍ച്ച് 1, 2011 4:50pm-ന് ·  ·  3

    • Pma Nasar Doha ഇങ്ങനെ ഒരു സംഭവം ബുഖാരി യില്‍ കാണാന്‍ സാധിക്കില്ല .
      മാര്‍ച്ച് 1, 2011 5:02pm-ന് · 

    • അൽ അമീൻ അലൻ <<Pma Nasar Doha ഇങ്ങനെ ഒരു സംഭവം ബുഖാരി യില്‍ കാണാന്‍ സാധിക്കില്ല ...>> കണ്ടാൽ?
      മാര്‍ച്ച് 3, 2011 7:45pm-ന് ·  ·  1
    • Rejesh 'O' Positive ചോദ്യം തികച്ചും ന്യായം ബുക്കരിയില്‍ ഇങ്ങനെ ഒരു സംഭവം ബുക്കരിയില്‍ കണ്ടാല്‍ ?
      മാര്‍ച്ച് 3, 2011 7:49pm-ന് ·  ·  1

    • Pma Nasar Doha ഇങ്ങനെ ഒരു സംഭവം ബുഖാരി യില്‍ കാണാന്‍ സാധിക്കില്ല തന്നെ..ഖുര്‍ ആന്റെ ആശയത്തിന് എതിര് ഹദീസ് വരില്ല .എങ്ങാനും ഏതെങ്കിലും സംശയത്തില്‍ വന്നാല്‍ തന്നെ ആ ഹദീസിനെ പെന്റിംഗ് വെക്കുക എന്നതാണ് ഹദീസിന്റെ നിയമം .അതിനെ സ്വഹീഹായി അന്ഗീകരിക്കുകയില്ല .
      മാര്‍ച്ച് 3, 2011 8:20pm-ന് ·  ·  1

    • Ren Jith ഉണ്ടെങ്കില്‍ ഏതാണ് എന്നല്ല... ഉണ്ടെങ്കില്‍ അത് കളവായിരിക്കും എന്ന്, ഉത്തരം കേള്‍ക്കും മുന്‍പേ വിധിയെഴുതുന്ന ശാസ്ത്ര ബോധമുള്ള മത ഭക്തര്‍ കലക്കി.... ഹാ..ഹാ...
      മാര്‍ച്ച് 3, 2011 8:47pm-ന് ·  ·  2

    • Aparna A Positive നന്മ തിന്മ ഒക്കെ അയാൾ തീരുമാനിക്കും. എപ്പോഴെങ്കിലും അയാൾ നന്മയുടെ വരക്കപ്പുറം കടന്നാൽ ആ വര ഇത്തിരി മാറ്റി വരക്കും. ഇല്ലെങ്കിൽ അങ്ങനെയൊന്നുണ്ടാവില്ലെന്നു പറയും.
      മാര്‍ച്ച് 4, 2011 1:42pm-ന് ·  ·  2

    • Pma Nasar Doha {Ren Jith ,Aparna A Positive}മാനവര്‍ക്ക് മാര്‍ഗ ദര്‍ശനമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത് .ആരാണ് തന്നെ സൃഷ്ട്ടിച്ചതെന്നും എന്താണ് ഈ ജിവിതത്തിന്റെ ലക്ഷ്യമെന്നും മരണാനന്തരം എന്താണ് മനുഷ്യന്റെ അവസ്ഥയെന്നും നന്മയില്‍ ചലിക്കേണ്ട ആവശ്യകതയും തിന്മയില്‍ നിന്ന് മാറി നില്‍ക്കെണ്ടാതിന്റെ ആവശ്യകതയും വ്യക്തമായി പഠിപ്പിക്കുന്നുണ്ട് .അത് കൊണ്ട് തന്നെ മാനവര്‍ക്ക് പരമമായി ദോഷമായി വരുന്ന ഒന്നും ഇസ്ലാം പഠിപ്പിക്കില്ല എന്ന് അത് പഠിച്ചവര്‍ക്ക് ഉറപ്പിച്ചു പറയാനാകും .ഈ മാര്‍ഗ ദര്‍ശനത്തെ ഗുണകാംക്ഷയോടെ പഠിക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് ഈ താല്‍കാലിക ജീവിതത്തെ കുറിച്ച് വെറുമൊരു പുകമാത്രമായിരിക്കും അവരുടെ മനസ്സില്‍ കൂടപിറപ്പായി ഉണ്ടാവുക .
      മാര്‍ച്ച് 4, 2011 2:03pm-ന് · 

    • Favas Kv ബുഖാരി എന്നെഴുതിയവര്‍ അതിന്റെ റഫറന്‍സ് നമ്പര്‍ കൂടി തന്നാല്‍ എളുപ്പം ആയിരുന്നു
      മാര്‍ച്ച് 6, 2011 10:38am-ന് ·  ·  1
    • അൽ അമീൻ അലൻ തന്നാൽ....
      മാര്‍ച്ച് 7, 2011 8:26pm-ന് ·  ·  1

    • Naser Kunnum Purathu Pma Nasar Doha ലൈഗിക വൈകൃതം ഇസ്ലാം പഠിപ്പിക്കുന്നില്ല *********//////////////////////

      അഗമ്യഗമനം എപ്പോഴെങ്കിലും ഇസ്ലാം ശരിയാണ് എന്ന് സമ്മതിക്കുന്നുണ്ടോ?

      മാര്‍ച്ച് 8, 2011 3:10am-ന് ·  ·  1

    • Naser Kunnum Purathu അൽ അമീൻ അലൻ തന്നാല്‍....?
      മാര്‍ച്ച് 8, 2011 3:11am-ന് · 

    • Pma Nasar Doha {Naser Kunnum Purathu}ഇല്ല
      മാര്‍ച്ച് 8, 2011 7:28pm-ന് · 

    • അൽ അമീൻ അലൻ(Pma Nasar Doha ) തെളിവിന്റെ അടിസ്ത്താനത്തിൽ സ്വയം തിരുത്തില്ലന്ന വാശി ഉള്ള ആൾ എന്തിനു സംവാദത്തിൽ പങ്കെടുക്കുന്നു?.
      മാര്‍ച്ച് 9, 2011 4:28am-ന് · 

    • Pma Nasar Doha (അൽ അമീൻ അലൻ )ഇല്ല എന്നത് 'അൽ അമീൻ അലൻ തന്നാല്‍....?'എന്നതിന്റെ മറുപടിയല്ല.
      മാര്‍ച്ച് 9, 2011 8:31am-ന് · 

    • Yel Jey അതിനു ഖുറാന്‍ പഠിക്കേണ്ട കാര്യം ഇല്ല.പദാര്‍ത്ഥ അതീതമായ ലോകത്തെക്കുറിച്ച് ഖുരാനിലുള്ളതിനെക്കാള്‍ എത്രയോ മടങ്ങ്‌ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം.കണ്ണുമടച്ചു വിശ്വസിചോണം ഇല്ലെന്കിഒല് നരകമായിരിക്കും ഫലം.മത്സ്യത്തിന്റെ കരള്‍ തിന്നാന്‍ കൊടുക്കുന്നത് പോലെ വെജിറ്റെരിയന്‍ ആല്മാക്കള്‍ക്ക് എന്താണ് കൊടുക്കുക എന്ന് താങ്കള്‍ക്കറിയാമോ? വേണമെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.വിശ്വസിചോണം അതിലാണ് കാര്യം.ഇല്ലെങ്കില്‍ നരകത്തിലിട്ടു ചുടും
      മാര്‍ച്ച് 9, 2011 3:13pm-ന് ·  ·  4

    • Ravindranath Tk അല്ല നാസര്‍,

      ഇസ്ലാം മാത്രമേ ശരിയുള്ളൂ എന്ന്‌ ഇങ്ങനെ പുരപ്പുറത്തു നിന്ന് വിളിച്ചു പറയുംപോള്‍, മറ്റവന്മാര്‍, അതായത് ഈ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ മുതലായവരൊക്കെ കൊടുവാളെടുക്കില്ലേ? അവരും പറയുന്നത് അവരുടെ മതമാണ്‌ ഏറ്റവും ശരി എന്നാണല്ലോ? ഇസ്ലാമിന്റെ ആശയം എവിടെയെങ്കിലും നടപ്പാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ?

      മാര്‍ച്ച് 9, 2011 8:23pm-ന് ·  ·  3

    • Pma Nasar Doha {Yel Jey}വെജിറ്റെരിയന്‍ ആല്മാക്കള്‍ക്ക് എന്താണ് കൊടുക്കുക എന്ന് താങ്കള്‍ക്കറിയാമോ? വേണമെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.} യെസ് പറഞ്ഞു തരൂ ...കേള്‍ക്കട്ടെ
      മാര്‍ച്ച് 9, 2011 8:42pm-ന് · 

    • Rejesh 'O' Positive ഞാന്‍ പറഞ്ഞാല്‍ മതിയോ ?
      സാമ്പാറും ചോറും . ഇപ്പോള്‍ വെളിപാടുണ്ടായതാ.

      മാര്‍ച്ച് 9, 2011 9:04pm-ന് ·  ·  2

    • Pma Nasar Doha (Ravindranath Tk )എന്ത് കൊണ്ട് ഇസ്ലാം എന്ന ചോദ്യ ത്തിനു മാനവരാശിയുടെ ജീവിത ലക്ഷ്യത്തെ കുറിച്ച് മാര്‍ഗ ദര്‍ശനം നല്‍കാന്‍ കെല്‍പ്പുള്ള
      മതം ഇസ്ലാം മാത്രമാണുള്ളത് .ചൂരല് കാണിച്ചു നിര്‍ബന്ധി കുന്നില്ല . ആര്‍ അണുമണിതൂക്കം നന്മ ചെയ്തുവോ അവനു അതിനുള്ള പ്രതിഫലം ,ആര്‍ അണുമണിതൂക്കംതിന്മ ചെയ്തുവോ അവനു അതിനുള്ള പ്രതിഫലം .മരണത്തിന് മുമ്പുള്ള മുന്നറിയുപ്പുകളാണ്.ആര്‍ക്കും അവഗണിക്കാം സ്വീകരിക്കാം .
      മാര്‍ച്ച് 9, 2011 9:05pm-ന് · 

    • Rejesh 'O' Positive (Pma Nasar Doha)ആദ്യം വിശ്വാസികള്‍ സ്വയം തൃപ്തിപെട് അതിനുശേഷം മറ്റുള്ളവരെ തൃപ്തിപെടുത്താന്‍ വേണ്ടി എഴുതാം
      മാര്‍ച്ച് 9, 2011 9:37pm-ന് · 

    • Yel Jey (Pma Nasar Doha)യെസ് പറഞ്ഞു തരൂ ...കേള്‍ക്കട്ടെ........കണ്ണുമടച്ചു വിശ്വസിച്ചോണം.ആടലോടകം പിഴിഞ്ഞ ചാറ്.പിന്നെ അല്ലാഹു കുരാനില്‍ പറയുന്ന പ്രകാരം താങ്കളുടെ കണ്ണ് കെട്ടിയിട്ടുണ്ടെങ്കില്‍ എനിക്ക് ഒന്നും ചെയ്യാന്‍ ഇല്ല.ഇനിയും ഒരുപാടുണ്ട്.
      പദാര്‍ത്ഥ അതീതമായ ആല്മാവ്‌ എങ്ങനെ ഇത് വലിച്ചു കുടിക്കും. ഈ ചാറ് പദാര്‍ത്ഥം ആണോ അതീതം ആണോ എന്ന് ഒക്കെ താങ്കള്‍ക്കു വ്യാഖ്യാനിചെടുക്കാം
      മാര്‍ച്ച് 10, 2011 9:41am-ന് · 

    • Yel Jey (Pma Nasar Doha)ആര്‍ അണുമണിതൂക്കം നന്മ ചെയ്തുവോ അവനു അതിനുള്ള പ്രതിഫലം ,ആര്‍ അണുമണിതൂക്കംതിന്മ ചെയ്തുവോ അവനു അതിനുള്ള പ്രതിഫലം .മരണത്തിന് മുമ്പുള്ള മുന്നറിയുപ്പുകളാണ്........ഇതൊക്കെ ദൈവം ഖുറാന്‍ ഇറക്കുന്നതിനു മുന്നേ ആമ്പിള്ളേര് പറഞ്ഞു വച്ചിട്ടുള്ളതാ.വേറെ മത ഗ്രന്ഥങ്ങളില്‍.വല്ലപ്പോഴും ഒന്ന് വായിച്ചു നോക്ക് അപ്പൊ പിടി കിട്ടും.പിടി ഉറപ്പായാല്‍ അത് പൂര്‍വ്വ വേദം ആണെന്ന് പറഞ്ഞു സ്വന്തം അക്കൌണ്ടില്‍ ചേര്‍ത്ത് ഞെളിയാം.എന്നിട്ട് പൂര്‍വ വേദക്കാരന്‍ പറഞ്ഞ സ്വര്‍ഗ്ഗത്തിനു തെളിവ് ചോദിച്ചു ഞാന്‍ പറയുന്ന സ്വര്‍ഗ്ഗം ആണ് സ്വര്‍ഗ്ഗം അത് കണ്ണുമടച്ച് വിശ്വസിച്ചോ തെളിവ് ഇല്ല എന്നും അവകാശപ്പെടാം.അല്ലാഹുവിനും ശിങ്കിടികള്‍ക്കും.
      മാര്‍ച്ച് 10, 2011 9:49am-ന് ·  ·  2

    • Pma Nasar Doha (Yel Jey)ആടലോടകം പിഴിഞ്ഞ ചാറ്........പദാര്‍ത്ഥ അതീതമായ ആല്മാവ്‌ ....???
      മാര്‍ച്ച് 10, 2011 9:52am-ന് · 

    • Yel Jey ‎?????
      മാര്‍ച്ച് 10, 2011 9:53am-ന് · 

    • Pma Nasar Doha ‎{Ravindranath Tk}പുരപുറത്ത്‌ നിന്ന് വലിയവര്‍ത്തമാനമായി പറയേണ്ട ഒന്നല്ല ഇസ്ലാം മുന്നോട്ടു വെക്കുന്ന മോക്ഷത്തിന്റെ മാര്‍ഗം .അത് ഗുണകാംക്ഷയോടെ പകര്‍ന്നു നല്‍കേണ്ട ഒരു അവബോധമാണ്.
      എന്ത് കൊണ്ട് ഇസ്ലാം എന്ന ചോദ്യ ത്തിനു മാനവരാശിയുടെ ജീവിത ലക്ഷ്യത്തെ കുറിച്ച് മാര്‍ഗ ദര്‍ശനം നല്‍കാന്‍ കെല്‍പ്പുള്ള
      മതം ഇസ്ലാം മാത്രമാണുള്ളത് നിലവില്‍ .
      ലോകത്ത്‌ ഒരുപാട് മനുഷ്യര്‍ ഇസ്ലാമിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് ശാന്തമായി ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതൊടൊപ്പം പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെ ഇസ്ലാമിന്റെ പേരില്‍ ചില മുസ്ലിം നാമദാരികള്‍
      ചെയ്തുകൂട്ടുന്നതും അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നില്ല .

      മാര്‍ച്ച് 13, 2011 6:16pm-ന് · 

    • Pk Shakeel (Pma Nasar Doha)പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ശെരിക്കും നിങ്ങളെക്കാളോ എന്നെക്കാളോ തികഞ്ഞ വിശ്വാസി കളായ മുസ്ലീങ്ങള്‍ തന്നെ ആണ് ഈ തീവ്രവാദവും മറ്റും ചെയ്യുന്നത്. അതിനെ കണ്ടെന്നു നടിക്കുകയും മറുത്തൊരു അക്ഷരം പറയാന്‍ പറ്റാ തിരിക്കയും ചെയ്യുന്നതാണ് പ്രശ്നം . ഇന്ത്യയില്‍ വേണേല്‍ പറയാം  ഒരു paridhi വരെ. പക്ഷേ പാകിസ്ഥാനിലോ  മറ്റ് മുസ്ലിം ഭൂരിപക്ഷ സ്ഥലത്തോ ഇത്തരം ഇസ്ലാമിസ്റ്റുകല്‍ക്കെതിരെ മിണ്ടിയാല്‍ പിറ്റേന്ന് എതിര് പറഞ്ഞ ആളെ കാലപുരിക്കയച്ചിരിക്കും.
      മാര്‍ച്ച് 14, 2011 12:16am-ന് ·  ·  1

    • Sree Skv ‎(Pma Nasar Doha)ലോകത്ത്‌ ഒരുപാട് മനുഷ്യര്‍ ഇസ്ലാമിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച് ശാന്തമായി ജീവിച്ചു കൊണ്ടിരിക്കുന്നുണ്ട്." നല്ലത്... ശാന്തമായി ജീവിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്. പക്ഷെ ഇസ്ലാം ചരിത്രപരമായി കണ്ടമാനം ആക്രമണ സ്വഭാവം കാണിക്കുകയുണ്ടായി എന്നതിന് തെളിവ് നശിപ്പിക്കപ്പെട്ട ഇന്ത്യന്‍ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ തന്നെ മനസ്സിലാവും. എത്ര തവണയാണ് പേര്‍ഷ്യ യില്‍ നിന്നും ഇന്ത്യയിലേക്ക് ആക്രമണം ഉണ്ടായത്. തെക്കേ ഇന്ത്യയില്‍ വിജയനഗര്‍ സാമ്രാജ്യം നശിപ്പിച്ചു കൂട്ടക്കൊല നടത്തിയതും ട്ടിപ്പുവിന്റെ ആക്രമണവും എന്തിനായിരുന്നു? മുസ്ലിമുകള്‍ ആക്രമിച്ചാല്‍ അത് ലോകം നന്നാക്കാന്‍ എന്നും തിരിചാക്രമിച്ചാല്‍ അത് ഭീകരത എന്നും മറ്റും വിശ്വസിച്ചാല്‍ എന്ത് ചെയ്യും. നിഷ്പക്ഷപരമായി എല്ലാ ആക്രമണങ്ങളെയും അതിക്രമങ്ങളെയും അപലപിക്കാന്‍ kazhiyumo?
      മാര്‍ച്ച് 14, 2011 6:11am-ന് ·  ·  3

    • Thariq Ch എനിക്ക് താല്പര്യമുണ്ട് മരണാനന്തര ജീവിതത്തെ കുറിച്ച് പഠിക്കാന്‍. പക്ഷെ, അങ്ങിനെ ഒരു ജീവിതം ഉണ്ടെന്നു ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. അത് ബോധ്യപ്പെടാതെ എങ്ങിനെയാ പഠിക്കുന്നത്?

      ആരെങ്കിലും ഒന്ന് സഹായിക്കുമോ..?

      മാര്‍ച്ച് 14, 2011 8:45am-ന് ·  ·  3

    • Pma Nasar Doha(Thariq Ch) മരണാനന്തര ജീവിതം ഇല്ല എന്ന് വാദിക്കുന്നവരുടെ ന്യായവും പഠിക്കണം.മരണാനാന്തര ജീവിതത്തെ കുറിച്ച് മാറ്റുരച്ചു നോക്കാന്‍ ഇന്ന് ലഭ്യമായ പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ ആനും നബിവചനങ്ങലുമാണ് ഉള്ളത് .
      മാര്‍ച്ച് 19, 2011 3:06pm-ന് · 

    • Sree Skv (Pma Nasar Doha)ഖുര്‍ ആണും നബി വചനങ്ങളിലും എന്തെങ്കിലും പറഞ്ഞു എന്ന് വച്ച് അതിനൊക്കെ എന്ത് തെളിവാണ് ഉള്ളത്? അത് പോലെ പലതും ഗീതയിലും രാമായണത്തിലും ബയിബിളിലും ഒക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെയാണ്‌ ശരി എന്ന് അതിന്റെ വിശ്വാസികള്‍ പറയും.. അതൊക്കെ കുട്ടികഥകള്‍ പോലെ എന്നല്ലാതെ അതില്‍ കൂടുതല്‍ യുക്തിയും ശാസ്ത്രവും ഒന്നും ഇല്ല അതില്‍ ഒന്നും. പിന്നെ അന്ധമായി വിശ്വസിച്ചാല്‍ മനസമാധാനം കിട്ടുമെങ്കില്‍ ആയിക്കൊള്ളൂ. നല്ലത്
      മാര്‍ച്ച് 19, 2011 3:11pm-ന് ·  ·  2

    • Pma Nasar Doha (Sree Skv }മുഗള്‍ ഭരണാധികാരി അക്ബര്‍ ദീനി ഇലാഹി എന്ന പേരില്‍ സ്വന്തമായി മതം ഉണ്ടാക്കിയ മനുഷ്യനാണ് .വെറും മുസ്ലീം നാമം മാത്രംമുള്ള ഇവരല്ല ഇസ്ലാമിനെ പഠിക്കാന്‍ അളവുകോലായി ഉപയോഗപ്പെടുത്തേണ്ടത് .സമാധാനവുമായി ആണ് ഇസ്ലാം ഇന്ത്യയിലേക്ക് കടന്നു വന്നത്
      മാര്‍ച്ച് 19, 2011 3:28pm-ന് · 

    • Sree Skv (Pma Nasar Doha)എന്താണ് ഇസ്ലാമില്‍ ഇത്ര പഠിക്കാനുള്ളത്? നബി പറഞ്ഞത് ശരി, നബി തെറ്റ് എന്ന് പറഞ്ഞത് തെറ്റ്..ഇതല്ലേ ഖുര്‍ ആന്‍ മുഴുവന്‍. അതില്‍ നിന്നും ശാസ്ത്രീയമായി അല്ലെങ്കില്‍ യുക്തിസഹമായി ഒരു വിവരവും ലഭിക്കാനില്ല. മൃഗബലി പോലെ ഒരുപാട് തെറ്റായ ആചാരങ്ങള്‍ ഉള്ള ഇസ്ലാമില്‍ സക്കാത്ത് പോലെ വളരെ ചുരുക്കം നല്ല കാര്യങ്ങളും ഉണ്ട് എന്ന് എന്ന് പറയാം
      മാര്‍ച്ച് 19, 2011 3:30pm-ന് ·  ·  1

    • Pma Nasar Doha ‎(Sree Skv അതൊക്കെ കുട്ടികഥകള്‍ പോലെ എന്നല്ലാതെ അതില്‍ കൂടുതല്‍ യുക്തിയും ശാസ്ത്രവും ഒന്നും ഇല്ല അതില്‍ ഒന്നും.} .വാദത്തിനു വേണ്ടി സമ്മതിക്കുന്നു.എങ്കില്‍ എന്താണ് യുക്തിയും ശാസ്ത്രവുമുള്ള ഈ താല്‍കാലിക ജീവിത ലക്‌ഷ്യം .ആര് മനുഷ്യനെ സൃഷ്ടിച്ചു ?എന്തിനു സൃഷ്ടിച്ചു ?എന്താണ് മരണാ നാന്തര ജീവിതത്തില്‍ മനുഷ്യന്റെ അവസ്ഥാ? സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണ മായ ഈ പ്രപഞ്ചം തനിയെ ഉണ്ടായതാണോ? അതിനു മനുഷ്യ
      ബുദ്ധിക്ക് ഉള്‍ക്കൊള്ളാവുന്ന ന്യായ മായ തെളിവുകള്‍ എന്താണ്?
      മാര്‍ച്ച് 19, 2011 3:50pm-ന് · 

    • Sree Skv (Pma Nasar Doha)ഇതൊക്കെ പ്രസക്തിയുള്ള ചിന്തകള്‍ തന്നെ നാസര്‍. പക്ഷെ, ഇതിനു ഏകദേശം വിശ്വസനീയമായ ഒരു സിദ്ധാന്തം പോലും നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്ന് വച്ച് ഏതെങ്കിലും ബുക്കില്‍ ആരോ പറഞ്ഞ കുട്ടികഥകള്‍ (അത് ഇതു മത ഗ്രന്ഥമോ ആയിക്കൊള്ളട്ടെ) വിശ്വസിക്കണം എന്നുണ്ടോ? നമ്മള്‍ അതി ശക്തിയായി വിശ്വസിച്ചിരുന്ന പലതും ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ മൂടല്‍ മഞ്ഞു വെയിലത്ത് ഉരുകും പോലെ ഇല്ലാതെ ആയിട്ടുണ്ട്. അത് പോലെ ക്ഷമയോടെ ഇരുന്നാല്‍ ഒരുപക്ഷെ ശാസ്ത്രവും ആത്മീയതയും ഒത്തു ചേരുന്ന ബിന്ദു ചിലപ്പോ കണ്ടെത്തിയേക്കും വിദൂര ഭാവിയില്‍. പക്ഷെ അതിനിടെ അന്ധവിശ്വാസങ്ങള്‍ വിശ്വസിക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ? മനസ്സമാധാനം മനുഷ്യനെ സേവിക്കുമ്പോഴും, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും ഒക്കെ ഉണ്ടാവുന്നു എങ്കില്‍ സത്യം കണ്ടെത്തും വരെ മനസാക്ഷിയുടെ നിര്‍ദേശം അനുസരിച്ച് പോകാനേ പറ്റൂ എന്നാണു എന്റെ പക്ഷം.
      മാര്‍ച്ച് 19, 2011 4:29pm-ന് ·  ·  1

    • Rahul Blathur ഖു൪ആനും ബൈബിളും രാമായണവും ഒകകെ മനുഷ്യ സ്ൃഷ്ടിയാണെന്നു ആദ്യം മനസിലാക്കൂ
      മാര്‍ച്ച് 19, 2011 4:50pm-ന് ·  ·  5
    • Pma Nasar Doha ‎"Sree Skv)ഒരുപക്ഷെ ശാസ്ത്രവും ആത്മീയതയും ഒത്തു ചേരുന്ന ബിന്ദു ചിലപ്പോ കണ്ടെത്തിയേക്കും വിദൂര ഭാവിയില്‍ " എന്ന താങ്കള്‍ അഭിപ്രായ പ്പെടുമ്പോള്‍ അതുവരെ ജീവിച്ചുമരിച്ച മനുഷ്യരുടെ സ്ഥിതി എന്താണ് ? അനീതിക്കും അക്രമത്തിനും ഇരയായി ജീവിച്ചു മരിച്ച വരെ കുറിച്ച് എന്ത് പറയാനുണ്ട് ? മനസാക്ഷിയുടെ നിര്‍ദേശം അനുസരിച്ച് പോകാനേ പറ്റൂ എന്നതിന് മനസാക്ഷിക്ക് എങ്ങനെ യാണ് നീതിയും അനീതിയും തിരിക്കാന്‍ കഴിയുക .ഒരു മനസാക്ഷിക്ക് തോന്നുന്ന നീതി മറ്റൊരു മനസാക്ഷിക്ക് അനീതിയായും തിരിച്ചും തോന്നുന്ന ഈ ലോകത്ത് ..
      യുക്തി-ശാസ്ത്രാവുമായി യോജിച്ചു പോകുന്നതാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന മാനവ ദര്‍ശനം.സ്രഷ്ടാവായ അല്ലാഹു നമ്മെ സൃഷ്ടിച്ചു . ആരാണ് കുടുതല്‍ നന്മ ചെയ്യുന്നത് എന്ന് പരീക്ഷിച്ചു അറിയാന്.‍ മരണാനന്തരം ജീവിതം ഉണ്ടെന്നു അവിടെ ഈ ജിവിതത്തിന്റെ പ്രതിഫല വേദിയെ കുറിച്ചും രക്ഷാശിക്ഷ യെ കുറിച്ചും മുന്നറിയിപ്പ് പ്രവാചകന്‍ മാരിലൂടെ ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ക്ക് ലഭിച്ചു . ഈ ജിവിതം എങ്ങനെ ക്രമ പ്പെടുത്തണം എന്ന് അവസാന പ്രവാചകനായ മുഹമ്മദ്‌ നബി (സ) ജീവിതം നമുക്ക് കാണിച്ചു തരുന്നുണ്ട് .ആരാണ് തന്നെ സൃഷ്ടി ച്ചെതെന്നും എന്താണ് ഈ ജിവിതത്തിന്റെ ലക്ഷ്യമെന്നും മരണാനന്തരം എന്താണ് മനുഷ്യന്റെ അവസ്ഥയെന്നും നന്മയില്‍ ചലിക്കേണ്ട ആവശ്യകതയും തിന്മയില്‍ നിന്ന് മാറി നില്‍ക്കെണ്ടാതിന്റെ ആവശ്യകതയും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
      ഖുര്‍ ആനും നബി വചനങ്ങളിലും എന്തെങ്കിലും പറഞ്ഞു എന്ന് വച്ച് അതിനൊക്കെ എന്ത് തെളിവാണ് ഉള്ളത്? തെളിവിനായി ഖുര്‍ ആന്‍ തന്നെ നമുക്ക് മുമ്പിലുണ്ട് .
      ദൈവിക വചനമാണ് എന്ന് സ്വയം അവകാശപ്പെടുന്ന ഏക ഗ്രന്ഥ മാണ് വിശുദ്ധ ഖുര്‍ ആന്.അതിലെ വചനങ്ങള്‍ ദൈകമല്ല എന്ന് സ്ഥാപിച്ചാല്‍ ...നന്മയായി അതില്‍ നിര്‍ദ്ദേശിച്ചത് ലോകാവസാനം വരെ നന്മയായി നിന്നില്ലെങ്കില്‍ തിന്മ യായി വിരോധിച്ചത്‌ നന്മയായി മാറിയാല്‍ ..അതില്‍ നമ്മുടെ സ്രഷ്ടാവിനെ പരിചയ പ്പെടുത്തുന്നത്തില്‍ അപാകത യുണ്ടെങ്കില്‍ ..വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ .....വിമാര്‍ശന മായി തന്നെ പഠിച്ചോളു അതൊക്കെ കുട്ടികഥകളാണോ എന്ന് അറിയാമല്ലോ?

      മാര്‍ച്ച് 19, 2011 8:22pm-ന് · 

    • Sree Skv (Pma Nasar Doha)വെറും Hypothesis.... അങ്ങിനെ സൃഷ്ടാവോന്നും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇത് പോലെ ലോകത്ത് അക്രമവും ദുരിതവും ഒന്നും ഉണ്ടാവില്ല. എങ്കിലും നമുക്ക് മനസ്സില്‍ മറ്റുള്ളവരോട് നന്മ, സ്നേഹം ഒക്കെ ഉണ്ടെങ്കില്‍ മനസ്സമാധാനം കിട്ടും... അത്ര മാത്രം മനസ്സിലാക്കേണ്ട കാര്യമേ ഉള്ളൂ. അതിനു ഇല്ലാത്ത സൃഷ്ടാവിനെ സൃഷ്ടിക്കേണ്ട ആവശ്യം ഒന്നും ഇല്ല.
      മാര്‍ച്ച് 20, 2011 12:34pm-ന് · 

    • Pma Nasar Doha (Sree Skv)ആക്രമവും അനീതിയുമൊക്കെ ഈ തല്‍കാല ജീവിത -ആയുസ്സിന്റെ ഇട്ടാവട്ടത്തിലെ പരീക്ഷണമായി നല്‍കപ്പെട്ട സ്വാത ന്ത്ര്യ ത്തില്‍ നിന്ന് മാത്രമേ ചെയ്യാന്‍ സാധിക്കുകയൊള്ളൂ.അതിന്റെ അന്തരഫലം മരണാനാന്തരം അനുഭവിക്കുകയും ചെയ്യും .മരണാനാന്തരം ജീവിതം ,സ്രഷ്ടാവ് ,സൃഷ്ടി എന്നൊക്കെ വിശ്വാസം തന്നെ . ഈ ജീവിത ലക്‌ഷ്യം എന്താണന്നു അറിയാതെ പരക്കം പായുന്നവര്‍ സമാധാനത്തിനായി നന്മയും സ്നേഹവും കാണിചു ചതിയിലോ അക്രമത്തിലോ പെടുമ്പോള്‍ എന്താണ് ആശ്വാസം കൊള്ളാന്‍ ഉള്ളത് .നന്മയില്‍ ജീവിച്ചു അക്രമത്തിനും അനീതിക്കും ഇരയായി മരിക്കേണ്ടി വന്നവരെ കുറിച്ച് എന്ത് പറയാനുണ്ട് ?
      മാര്‍ച്ച് 20, 2011 5:49pm-ന് · 

    • Sree Skv(Pma Nasar Doha ) താങ്കള്‍ ഒരുപക്ഷെ നല്ല ഒരു മുസ്ലിം ആയിരിക്കാം. പക്ഷെ ഇസ്ലാമിക ചരിത്രം നിറയെ അക്രമം തന്നെയാണ്. പുരാതന ഭാരതം കുട്ടിച്ചോറാക്കിയത് മുസ്ലിം ആക്രമണങ്ങള്‍ കാരണം തന്നെ
      മാര്‍ച്ച് 20, 2011 6:22pm-ന് · 

    • Sree Skv മാത്രമല്ല ഇന്നും ഇന്ത്യയിലെ മിക്ക കുറ്റകൃത്യങ്ങളിലും മുസ്ലിം സാന്നിധ്യം ഉറപ്പായും ഉണ്ടാവാറുണ്ട്.
      മാര്‍ച്ച് 20, 2011 6:22pm-ന് · 

    • Rejesh 'O' Positive (Sree )നിങ്ങളുടെ വാദഗതിയോടു വിയോജിപ്പുണ്ട്,
      നിങ്ങള്‍ വച്ച് പുലര്‍ത്തുന്നത് മുസ്ലിം വിരോദം മാത്രമാണ് ,
      നിങ്ങളുടെ വാക്കുകള്‍ക്ക് സഗപരിവാരിന്റെന്റെ സ്വരം.

      മാര്‍ച്ച് 20, 2011 9:05pm-ന് ·  ·  1

    • Pk Shakeel (Pma Nasar Doha )ഈ Quran എന്നു പറഞ്ഞാല്‍ നബിക്ക് തോന്നിയ തോന്നലുകളാണ് എന്നാണ് പലരും പറയുന്നത്. അതിലെ നല്ല ചിന്തകള്‍ ആരും നല്ലതല്ല എന്നു പറയുന്നില്ല . പക്ഷേ നല്ല ചിന്തകള്‍ നബിയോടെ ഉണ്ടായതല്ലല്ലോ ...ശ്രീ ബുദ്ധന്‍ , പിന്നെ യേശു (eg. what a marvellous statement when he said നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ..., 2000 years ago) പിന്നെ മരണാനന്തര ജീവിതവും ഒക്കെ നബി സ്വപ്നം കണ്ടതോ നിലവിലെ വിശസങ്ങളുമായി കൂട്ടി കുഴച്ച് അദ്ദേഹം imagine ചെയ്തതോ ആണ്. ഒരു മനുഷ്യന് വേണ്ടി ചന്ദ്രനെ പിളര്‍ത്തുക, പിന്നെ ഒരാളെ കൊണ്ട് പോയി സ്വര്‍ഗവും നരകവും ഒക്കെ കാണിക്കുക..എന്താ കഥ ! മനുശ്യന്‍റെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങള്‍, നല്ല ചിന്തകള്‍ തോന്നാന്‍ മാലാഗ മാര്‍ വന്നു പടിപ്പിക്കേണ്ട കാര്യം ഇല്ല. പണ്ട് ബുദ്ധന്‍ മുതല്‍ നമ്മുടെ ശ്രീ നാരായണ ഗുരു ചെയ്തതോ പറഞ്ഞതും ചെയ്തതും ഒരു മാലാഗയും വന്നു പാടിപ്പിച്ചിട്ടന്നൊന്നും അല്ല.
      മാര്‍ച്ച് 20, 2011 11:02pm-ന് ·  ·  4
    • Pma Nasar Doha (Pk Shakeel )പദാര്‍ത്ഥ ലോകത്തെ ബന്ധിക്കപ്പെട്ട മനുഷ്യന് അല്പമായ വിവരമേ നല്കപ്പെട്ടിട്ടൊള്ളൂ .ആ കിട്ടിയ അല്‍പ വിവരത്തില്‍ നിന്ന് സ്രഷ്ടാവിന്റെ നടപടി ക്രമങ്ങളെ അളക്കുവാന്‍ മേനക്കെട്ടിട്ടു കാര്യമില്ല .അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ അന്യൂനമാണ്. അതില്‍ ഒരു കോട്ടം കണ്ടെത്താന്‍ മനുഷ്യന് കഴിയില്ല .മനുഷ്യനു ജീവിത മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മല്ക്കിലൂടെയും പ്രവാചകന്മാരിലൂടെ എന്നത് അല്ലാഹുവിന്റെ തീരുമാനമാണ് .അല്ലാഹുവിന്റെ വചനങ്ങള്‍ തന്റെ ഇഷ്ട പ്രകാരം പ്രവാചകന്‍ കൂടി കുഴചിട്ടുമില്ല.
      മാര്‍ച്ച് 21, 2011 10:21am-ന് · 

    • Ren Jith (Pma Nasar Doha)പദാര്‍ത്ഥ ലോകത്തെ ബന്ധിക്കപ്പെട്ട മനുഷ്യന് അല്പമായ വിവരമേ നല്കപ്പെട്ടിട്ടൊള്ളൂ ____" ഖുറാനില്‍ എന്നല്ല ഏതു മത ഗ്രന്ഥത്തിലും പദാര്‍ത്ഥ ലോകത്തിന്റെ വിവരം ശേഖരിക്കാന്‍ പോയാല്‍ മോശമാകില്ല...!!!ഹാ..ഹ.. ചില കെട്ടുകഥകളും പൊക്കിപിടിച്ച് ഇന്നത്തെ തലമുറയെ വഴിപിഴപ്പിക്കാന്‍ നടക്കുന്നത്... അല്‍പ്പത്തരം എന്നല്ല.... അല്പ്പന്മാരുടെ നെഗളിപ്പ് എന്നാണ് പറയേണ്ടത്....
      മാര്‍ച്ച് 21, 2011 2:19pm-ന് · 

    • Pma Nasar Doha (Ren Jith)ഈ തല്ക്കാല ജീവിതത്തിലെ ദുര്‍ബലരായ നമ്മുക്ക് നെഗളിപ്പ് കാണിക്കാനുള്ള അര്‍ഹത യൊന്നുമില്ല .എന്നിരുന്നാലും ചില കാര്യങ്ങള്‍ അടിവരയിട്ടു ഈ അവസരത്തില്‍ നമ്മുക്ക് ഓര്‍ത്തു വെക്കാം .. . ..പദാര്‍ഥലോകത്തെ സ്കാനറില്‍ മനുഷ്യശരീരത്തിലെ പദാര്‍ഥാതീതമായ ആത്മാവിനെ പിടികിട്ടാത്തതുകൊണ്ട് ആത്മാവ് എന്നത് പത്തിവിടര്‍ത്തിയ ചോദ്യത്തിന്റെ ഭീകരരൂപമായി, യുക്തിവാദികളുടെ മുന്നില്‍ ഇന്നും വളഞ്ഞു കുത്തി നില്‍ക്കുകയാണ് . പദാര്‍ഥാതീതമായ മരണാനാന്തര ജീവിതത്തെ കുറിച്ചുള്ള അറിവ് യുക്തിവാദികളുടെ മനസ്സില്‍ തൂറ്റിപ്പോയ പടക്കത്തിലെ ഒരു പുകമാത്രമാണ് കൂടപിറപ്പുപോലെ ഉള്ളത് . ചുരിക്കിപറഞ്ഞാല്‍ ഈ താല്‍കാലിക ജീവിതലക്ഷ്യത്തെ കുറിച്ച് ഒരു എത്തുംപിടുത്തവുമില്ല .
      മാര്‍ച്ച് 21, 2011 3:21pm-ന് · 

    • Aparna A Positive (Pma Nasar Doha)ആത്മാവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല? അതെങ്ങനിരിക്കും? ഖുറാനിൽ ആത്മാവിനെ കാണാനുള്ള വല്ല ടെക്നിക്കുകളും ഉണ്ടോ?
      മാര്‍ച്ച് 21, 2011 7:29pm-ന് ·  ·  1

    • Rahul Blathur (Pma Nasar Doha)സുഹൃത്തേ ആത്മാവ് ബ്രഹ്മാവ് തുടങ്ങിയ ഭാവനാസൃഷ്ടികളെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം തന്നെ ശാസ്ത്രത്തിനില്ല. സ്വല്പം യുക്തി മതിഅതിന്റെ അ൪ത്ഥ ശൂന്യത മനസ്സിലാക്കാൻ.അല്ലാതെ വളഞ്ഞ് കുത്തേണ്ട കാര്യമൊന്നും ഇല്ല
      മാര്‍ച്ച് 21, 2011 7:57pm-ന് ·  ·  4

    • Pk Shakeel pma Nasar, അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ അന്യൂനമാണ്....ആയിരിക്കാം. അത് കൃത്യം ആയി എന്താണ് എന്നത് മനുശ്യന്‍റെ ബുദ്ധിയുടെ പരിധിക്കപ്പുറം ഉള്ള കാര്യങ്ങള്‍ ആണ്. അത് കേവലം 1400 മുന്നേ വന്ന ഒരു ഭൂകിലെ താളുകളില്‍ ഒതുക്കാവുന്നതല്ല. ഒരു മനുശ്യന്‍റെ ഭാവനയില്‍ വന്ന കാര്യങ്ങള്‍ ദൈവത്തിന്റെ സ്വഭാവ സവിശേഷതകള്‍ ആയി പറയുന്നത് ബാലിശം ആണ്. അത് ശെരിയെങ്ങില്‍, ഈ ലോകത്തുള്ള എല്ലാ spiritual mind / spiritual leaders പര്‍യുന്നതൊക്കെ ദൈവത്തിന്റെ കാര്യത്തില്‍ ശേരിയായി കരുതേണ്ടി വരും .
      മാര്‍ച്ച് 21, 2011 8:00pm-ന് ·  ·  1

    • Ren JithPma Nasar Doha)ഒരു മതത്തില്‍ ജനിച്ചു പോയി എന്നാ ഒറ്റക്കാരനതാല്‍ മാത്രമല്ലേ ഇവര്‍ ഈ അന്ധവിശ്വാസം ചുമക്കേണ്ടി വരുന്നത്... സ്വന്തം മതത്തിന്റെ കേമത്തം കേവലം ഒരു പുസ്തകം നോക്കി വാശിപിടിക്കുമ്പോള്‍... മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഇതേ പോലെ ചില പുസ്തകങ്ങള്‍ ഉണ്ട് വാശിപിടിക്കാന്‍ എന്നത് ഓര്‍ക്കുന്നുണ്ടോ.. ... രണ്ടു കൂട്ടരും മുട്ടിപ്പായി പ്രാര്‍ഥിക്കുകയും ശ്രമിക്കുകയും ചെയ്യുന്നുണ്ട് അപരനെ സ്വന്തം മതത്തിന്റെ കേമത്തം പറഞ്ഞു ബോധ്യപ്പെടുത്തി സ്വന്തം മതത്തിലേക്ക് ആകര്‍ഷിക്കാന്‍...രണ്ടു കൂട്ടര്‍ക്കുമുള്ള തെളിവോ.... ചില കഥാ പുസ്തകങ്ങളും അതിലെ പരാമര്‍ശങ്ങളും.. ... സമ്മദിക്കണം...തൊലിക്കട്ടി....
      മാര്‍ച്ച് 21, 2011 9:08pm-ന് ·  ·  2

    • Prasanth Ab (Pma Nasar Doha)പ്രിയ സഹോദരാ,...പ്ലാസ്മാ എന്ന അവസ്ഥയെ കുരിച്ച് കേട്ടിട്ടില്ലേ....
      മാര്‍ച്ച് 21, 2011 9:20pm-ന് · 

    • Prasanth Ab (Pma Nasar Doha)എല്ലാം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടെങ്കിൽ ,...പട്ടിണി കിടന്ന് മരിച്ച വരും ,..വർഗീയ കലാപങ്ങളിൽ ചുട്ടുകൊല്ലപ്പെട്ടവരേയും കുറിച്ച് നമുക്ക് ദുഖിക്കണ്ടല്ലോ,.....എല്ലാം......അനുഗ്രഹം മാത്രം....നിശ്ചയം മാത്രം....
      മാര്‍ച്ച് 21, 2011 9:32pm-ന് ·  ·  2

    • Aparna A Positive ഇല്ല പ്രശാന്ത്.. ദൈവവിശ്വാസികൾ അതിനെ വിധി എന്ന് വിളിക്കും.
      മാര്‍ച്ച് 22, 2011 7:10am-ന് ·  ·  2

    • Ravindranath Tk ‎("Pma Nasar Doha)പദാര്‍ഥാതീത ലോകത്തെ ക്കുറിച്ച് പറയാന്‍ ശാസ്ത്രം പര്യാപ്തമല്ല". "പദാര്‍ ഥാതീ തമായ മരണാ നാന്തര ജീവിതത്തെ ക്കുറിച്ച് പഠിക്കുക" ഖുര്‍ ആന്‍ പഠിക്കാനാണ് അഹാനം. ചില ചോദ്യങ്ങള്‍:

      1. പദാര്‍ഥാതീത ലോകം എന്ന സംകല്‍പ്പം ഒന്ന് വിശദീകരിക്കുക.
      2. ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് എങ്ങനെയാണ് ശാസ്ത്രം പഠിക്കുക.
      2. ഇത് വരെ മാനവരാശി എന്തൊക്കെ തെളിയിച്ചോ അതാണ്‌ ശാസ്ത്രം. ശരിയല്ലേ?
      3. പദാര്‍ഥാതീത ലോകത്തെക്കുറിച്ച്, ഇല്ലാത്ത ഒന്നിനെ ക്കുറിച്ച്, പഠിക്കാന്‍ വെറുതെ സമയം കളയണോ?
      4. പദാര്‍ത്ഥലോകത്തെ പറ്റി തന്നെ ഇനിയും പഠിക്കാനിരിക്കുന്നിലെ?
      5. മരണാ നന്തരം എന്ത് ജീവിതം?
      7. ഖുര്‍ ആനില്‍ പലതും പഴയതും തെറ്റായതുമായ അരിവാണുള്ളത്. അതെന്തിനാണ് പഠിക്കുന്നത്?

      മാര്‍ച്ച് 22, 2011 1:31pm-ന് ·  ·  4

    • Pk Shakeel Pma Nasar: യെഥാര്‍ഥ പ്രമാണം, ഏതാര്‍ത്ത പ്രമാണം.. എന്താണ് അതിന്റെ മാനദണ്ഡം? എങ്ങിനെ ആണ് അത് മനസ്സിലാക്കുക? ഒരാളുടെ മനസ്സിലേക്ക് തോന്നിയത് ദൈവത്തിന്റെ പഠിപ്പിക്കല്‍ ആണ് എന്നു ള്ളതിനു തെളിവ് വേണം. ആല്ലെങ്ങില്‍ ആ ബുക്ക് 2 ഭാഷയില്‍ എങ്കിലും ദൈവം കൊടുക്കേണ്ടതായിരുന്നൂ. അതല്ല എങ്കില്‍ ഈ ലോകത്ത് മനുസ്യരുടെ മനസ്സിലേക്ക് വന്ന എല്ലാ നല്ല thoughts um ദൈവത്തില്‍ നിന്നു തന്നെ എന്നു പറയേണ്ടി വരും. ഗാന്ധിജിയെയും ശ്രീ നാരായണ ഗുരുവീനെയും ജീബ്രീല്‍ തന്നെ പടിപ്പിച്ചതാണ് എന്നും അത് അവര്‍ പരസ്യം ആയി പറഞ്ഞില്ല എന്നും ഞാന്‍ പറഞ്ഞാല്‍ അല്ലെന്ന് നിങ്ങല്‍ക്കര്‍ക്കെങ്കിലും തെളിയിക്കാന്‍ പറ്റുമോ?
      മാര്‍ച്ച് 22, 2011 11:41pm-ന് ·  ·  2

    • Abdul Latheef ‎(Ren Jith)>>> ആല്ലെങ്ങില്‍ ആ ബുക്ക് 2 ഭാഷയില്‍ എങ്കിലും ദൈവം കൊടുക്കേണ്ടതായിരുന്നൂ. അതല്ല എങ്കില്‍ ഈ ലോകത്ത് മനുസ്യരുടെ മനസ്സിലേക്ക് വന്ന എല്ലാ നല്ല thoughts um ദൈവത്തില്‍ നിന്നു തന്നെ എന്നു പറയേണ്ടി വരും <<<<

      അറബി ഭാഷയിലായിരിക്കെ അതിലുള്ളതിനെ വിമര്ശിക്കാന് നിങ്ങളത് ഉദ്ധരിക്കുന്നുണ്ടല്ലോ. കണ്ടില്ലേ രജ്ഞിത് എത്ര സൂക്തമാണ് സ്വര്ഗത്തെക്കുറിച്ച ഉദ്ധരിച്ചത്. പക്ഷെ നിങ്ങള് സന്ദേശം സ്വീകരിക്കാനല്ല. അതിനെ നിഷേധിക്കാനായിട്ടാണ് ഖുര്ആനെ സമീപിക്കുന്നതെന്ന് മാത്രം.

      മാര്‍ച്ച് 24, 2011 11:49am-ന് · 

    • Rejesh 'O' Positive pma നന്മ, തിന്മ എന്നത് ആപേക്ഷികമാണ്
      ഉദ: സ്ത്രികള്‍ പര്ധ ധരിക്കുന്നത് ഇസ്ലാമിക കാഴ്ചപാടില്‍ നന്മയാണ്,
      എന്നാല്‍ ഒരു മനുഷ്യ സ്നേഹിയുടെ അഭിപ്രായത്തില്‍ അത് ക്രൂരതയാണ്.

      മാര്‍ച്ച് 24, 2011 8:40pm-ന് ·  ·  3

    • Pk Shakeel Pma Nasar, പിന്നെയും ചോദിക്കുന്നൂ, എന്താണ് എങ്ങിനെ ആണ് ഒരു ബുക്ക് / പ്രമാണം ഏതാര്‍തമോ അല്ലയോ എന്നു നിശ്ചയിക്കുക ? ഒരാള്‍ ഒരു മതത്തില്‍ ജനിച്ചു, അയാളെ ചെറുപ്പത്തില്‍ ആ അയാളുടെ മതവും ബുക്ക് ഒക്കെ ഏതാര്‍ത്തം എന്നു പഠിപ്പിച്ചു. അത് മതിയോ? ഓഷോയുടെയും ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെയും ഒക്കെ ഭൂകുകളും ചിന്തകളും ആ ചിന്ത നല്ലത് സ്വീകാര്യം എന്നു കരുത്തുന്നവര്‍ക്ക് യെഥാര്‍ഥ്യം തന്നെ ആണ് .
      മാര്‍ച്ച് 25, 2011 1:13pm-ന് · 

    • Pk Shakeel Pma Naser, ആ കാലത്ത് ജീവിച്ചിരുന്ന ഒരാളുടെ മനസ്സിലാക്കൂ അദേഹത്തിന്റെ ജീവിത സാഹചര്യ്ങ്ങലും ജീവിത രീതികളും വിശ്വാസവും ഒക്കെ രൂപപ്പെടുത്തിയ ചിന്തകള്‍ എന്നതില്‍ കൂടുതല്‍ ആയി മരണാനന്തര ജീവിതേ കുറിച്ച് ഈ പറയുന്നതിന് മുഴുവന്‍ വല്ല തെളിവും ഉണ്ടോ?
      മാര്‍ച്ച് 25, 2011 2:55pm-ന് · 

    • Pma Nasar Doha ‎(Aparna ശശിധരന്‍) ഈ താല്‍കാലിക ലോകത്തിന്റെ പരിമിധി യില്‍ നിന്ന് ആത്മാവിനെ കുറിച്ച് മനുഷ്യന് ഒന്നും അറിയാന്‍ കഴിയില്ല എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട് .അത് കൊണ്ടാണ് ലോകാവസാനം വരെയും ആത്മാവിനെ കുറിച്ച് യുക്തി വാദികള്‍ക്ക് ഒരു ചുക്കും പറയാന്‍ കഴിയില്ല എന്ന് ഉറപ്പിച്ചു പറയുന്നത് .എങ്കിലും കിണഞ്ഞു ഒന്ന് ശ്രമിച്ചുനോക്കു...ഖുര്‍ആന്‍ സ്രഷ്ടാവിന്റെ വചനമല്ല എന്ന് സ്ഥാപിക്കാനെങ്കിലും .

      (Ren Jith )ആരാണ് തന്നെ സൃഷ്ടിച്ചതെന്നും (താനേ ഉണ്ടായതായാലും ) എന്താണ് ഈ ജിവിതത്തിന്റെ ലക്ഷ്യമെന്നും മരണാനാന്തരം എന്താണ് മനുഷ്യന്റെ അവസ്ഥയെന്നും കുറിച്ച് അന്ധതയിലാണ് യുക്തിവാദികള്‍ .യഥാര്‍ത്ഥ അന്ധതയില്‍

       വിശ്വസിക്കുന്നവര്‍.........! സത്യാ വിശ്വാസികള്‍ക്ക് ഈ താല്‍കാലിക ജീവിതലക്ഷ്യത്തെ കുറിച്ച് വ്യക്തമായ കാഴ്ച പ്പാടുണ്ട് .അതിനുള്ള മാര്‍ഗ രേഖയുമുണ്ട്.

      (Rahul Blathur)ആത്മാവിനെ കുറിച്ച് ശാസ്ത്രത്തിനു ചിന്തി ക്കേണ്ടതില്ല എന്ന് പറയുന്നത് താങ്കളുടെ പരിമിതമായ അറിവിന്റെ അഭി പ്രായം മാത്രമാണ് .

      (Pk Shakeel)ഈ ലോകത്തുള്ള എല്ലാ spiritual mind / spiritual leaders പര്‍യുന്നതൊക്കെ ദൈവത്തിന്റെ കാര്യത്തില്‍ ശെരി യായി കരുതേണ്ടി വരാന്‍ യഥാര്‍ത്ഥ പ്രമാണങ്ങളുടെ പിന്‍ബലം വേണം .അല്ലാത്ത പക്ഷം അത് തള്ളി കളയുകയും വേണം .
      വകതിരുവിനുള്ള അനുഗ്രഹം മനുഷ്യര്‍ക്ക്‌ നല്കപ്പെട്ടതുകൊണ്ട് ഏതു കുടുംബത്തില്‍ ജനിച്ചാലും സത്യത്തിന്റെ പാതയിലേക്ക് വരാനുള്ള അവസരം അല്ലാഹു ഈ ലോകത്ത് ഒരുക്കിയിട്ടുണ്ട് .
      ഒരു വേദ ഗ്രന്ഥത്തിന് ന്യായമായും വേണ്ട മാനദണ്ഡം വെച്ച് തന്നെ ഇന്ന് ലഭ്യമായ വേദഗ്രന്ഥങ്ങളെ പരിശോധിക്കാം . മതത്തിന്റെ വിശ്വാസ പ്രമാണാമായ വേദഗ്രന്ഥം മാറ്റുരച്ചുനോക്കുമ്പോള്‍ അത് ദൈവത്തില്‍ നിന്നുള്ളതാണ് എന്ന അതിലെ പ്രഖ്യാപനം ആ മാനദണ്ഡത്തിന്റെ പ്രധാന മാണ്.
      മരണാനാന്തര ജീവിതത്തെ കുറിച്ച് അള്ളാഹു പ്രവാചകന് അറിയിച്ചു കൊടുത്തതാണു
      നമ്മുക്ക് അറിയിക്ക പ്പെട്ടിട്ടുള്ളത് .അതില്‍ മനുഷ്യരുടെ ആശയങ്ങള്‍ കടന്നു കൂടിയിട്ടില്ല .അതിനു തെളിവായാണ് ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗ ദര്‍ശനമായി അവസാന വേദ ഗ്രന്ഥ മായ ഖുര്‍ആന്‍ .
      ആശയം പ്രകടിപ്പിക്കാന്‍ അറബി ഭാഷ പോലെ സമ്പന്നമായ മറ്റൊരു ഭാഷ ലോകത്ത് ഇല്ല .

      Rejesh Paul)സ്ത്രികള്‍ പര്‍ദ്ദ ധരിക്കുന്നത് എങ്ങനെ യാണ് ഒരു മനുഷ്യ സ്നേഹിയുടെ അഭിപ്രായത്തില്‍ അത് ക്രൂരതയാകുന്നത് ..?

      (Prasanth Ab )പ്ലാസ്മ എന്നത് പദാര്‍ഥാതീതമായ ഒരു സംഭവമല്ല 
      .


      നന്മയും തിന്മയും വേര്തിരിക്കേണ്ട ജീവിത നിമിഷങ്ങളില്‍ തിന്മ തന്നെ തിരഞ്ഞെടുക്കുമ്പോ ഴാണ് അനന്തര ഫലമായി അനീതിയോ അക്രമമോ പട്ടിണിയോ മനുഷ്യന്‍ അനുഭവിക്കേണ്ടി വരുന്നത് .അല്ലാതെ ഇതൊന്നും മുന്കൂട്ടി തീരുമാനിച്ചു വെച്ചിട്ടില്ല .പക്ഷെ ഇതെല്ലാം നമ്മുടെ സ്രഷ്ടാവിന് മുന്കൂട്ടി അറിയാം .പ്രതിഫല നാളില്‍ ഇതെല്ലാം ചോദിക്കപ്പെടുകയും ചെയ്യും .

      (Ravindranath Tk) . ഈ തല്കാല ലോകത്തിന്റെ പരിമിധിയില്‍ നിന്ന് പദാര്‍ഥാതീത ലോകത്തെ ക്കുറിച്ച് വിശദീകരിക്കാന്‍ നമുക്കാവില്ല .പകഷെ ആ ലോകത്തെ ചില വിവരങ്ങള്‍ ഖുര്‍ ആനും പ്രവാചകനും പറഞ്ഞു തരുന്നുണ്ട് .ജിന്ന് ,മലക്ക്‌ എന്നീ സൃഷ്ടികളെ ഖുര്‍ ആന് അറിയിച്ചു തരുന്നുണ്ട് .മരണത്തോടെ ആ ലോകത്തുള്ള മനുഷ്യന്റെ പല ഘട്ടങ്ങളെ കുറിച്ച് മുന്നറിയിപ്പുകളുണ്ട്.ആത്മാവ് (പദാര്‍ഥാതീത ലോകവും) എന്നത്
      ശാസ്ത്രത്തിന് കണ്ടെത്തനായില്ല എന്ന് കരുതി അതിനെ നിഷേധിച്ചാല്‍ അത് ഇല്ലാതാകുന്നില്ലല്ലോ .നമ്മള്‍ കണിശമായ പരിമിധികളില്‍ ബന്ധിക്കപ്പെട്ടവരാണെന്ന ബോധം പാടെ വിസ്മരിക്കപ്പെടുകയാണ് .
      ഖുര്‍ആനില്‍ തെറ്റായ അറിവികളൊന്നും കാണാന്‍ കഴിയില്ല .അതില്‍ തെറ്റായ അറിവുണ്ടെങ്കില്‍ ഖുര്‍ആന്‍ ദൈവിക വചനമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല .

      മാര്‍ച്ച് 25, 2011 6:10pm-ന് ·  ·  1

    • Rejesh 'O' Positive pma ചുട്ടുപൊള്ളുന്ന വെയിലത്ത് ശരീരം മുഴുവന്‍ മൂടി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
      ചൂടുകാലത്ത് പൊതുവേ ആളുകള്‍ ഉറങ്ങുമ്പോള്‍ പുതകാറില്ല,
      പലപുരുഷന്‍ മാരും ഷര്‍ട്ട്‌ പോലും അഷിചിട്ടാണ് പലപ്പോഴും ചൂടിനെ നേരിടാര്,
      എന്താ നിങ്ങളുടെ കാഴ്ചപാടില്‍ സ്ത്രികള്‍ക്ക് ശരീരത്തെ തണുപ്പിക്കാന്‍ സ്ത്രിയുടെ ശരീരത്തില്‍
      എന്തെങ്കിലും പ്രതേകതകള്‍ ഉണ്ടോ ?

      മാര്‍ച്ച് 25, 2011 8:25pm-ന് ·  ·  2

    • Aparna A Positive Pma nasar,നിങ്ങൾ പറയുന്നതെന്താണെന്ന് നിങ്ങൾ പോലുമറിയുന്നില്ല. നിങ്ങളല്ലേ പറഞ്ഞത് ആത്മാവിനെ സ്കാനറിൽ കാണാൻ കഴിയില്ലെന്ന്. അപ്പോ ഖുറാനിൽ കാണാനുള്ള ടെക്നിക്കുണ്ടോന്ന് ചോദിച്ചു. അതിനുള്ള ഉത്തരം പറയാതെ വീണോടത്ത് കിടന്നുരുളുന്നതാണോ സംവാദം? ഞാനിത് ബഹിഷ്കരിക്കുന്നു.
      മാര്‍ച്ച് 25, 2011 8:57pm-ന് ·  ·  2

    • Arif Abubacker ശരിയാ.... ഞാന്‍ കണ്ടിട്ടുണ്ട് ചൂടുകാലത്ത് കന്യാ സ്ത്രീകള്‍ ഈരനുള്ള നെര്‍യേത് മാത്രമുടുത്ത് പുറത്തിറങ്ങുന്നതും അവരുടെ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതും....
      മാര്‍ച്ച് 25, 2011 8:58pm-ന് · 

    • Rejesh 'O' Positive കന്യസ്ത്രികള്‍ എന്നുപറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥമെന്താണ് ?
      മാര്‍ച്ച് 25, 2011 9:08pm-ന് · 

    • Rejesh 'O' Positive കന്യസ്ത്രികള്‍ എന്നുപറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥമെന്താണ് ?
      മാര്‍ച്ച് 25, 2011 9:08pm-ന് · 

    • Arif Abubacker അയ്യോ പാവം.... :)
      മാര്‍ച്ച് 25, 2011 9:09pm-ന് · 

    • Arif Abubacker ഇനിയിപ്പോ ചൂടുകാലത്തിന്റെയും നേര്യത്തിന്റെയും മുണ്ടിന്റെയും തൊഴിലിന്റെയും ഒന്നും അര്ത്ഥം കവിക് അറിയിണ്ടാവുല്ല ....
      മാര്‍ച്ച് 25, 2011 9:12pm-ന് · 

    • Rejesh 'O' Positive താങ്കള്‍ പറയു.... അവര്‍ കന്യകമാര്‍ എന്ന് താങ്കള്‍ക്ക് എന്താണ് ഉറപ്പ്?
      മാര്‍ച്ച് 25, 2011 9:12pm-ന് · 

    • Rejesh 'O' Positive പര്ധ അണിഞ്ഞ മുസ്ലിം സ്ത്രികലോടും,
      കന്യാസ്ത്രികള്‍ എന്ന് സമൂഹം വിളിക്കുന്ന പുരോഹിതമാരോടും എനിക്ക് സഹതാപമേയുള്ളു
      ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍, ഇരകള്‍ , അടിമകള്‍

      മാര്‍ച്ച് 25, 2011 9:14pm-ന് ·  ·  1

    • Rejesh 'O' Positive താന്‍ എന്താണ് എന്ന് വെളിപെടുത്താന്‍ ആകെതെ ജീവിക്കുന്നതിലും മരണമാണ് നല്ലത്
      അത് ആണായാലും പെണ്ണായാലും

      മാര്‍ച്ച് 25, 2011 9:16pm-ന് · 

    • Arif Abubacker അത് തന്നെയാണ് കവ്യേ എനിക്കും പറയാനുള്ളത് നാണയത്തിന്റെ ഒരു വശം മാത്രമല്ലേ താങ്കളും ഇവിടെ പറഞ്ഞുള്ളൂ.....
      മാര്‍ച്ച് 25, 2011 9:17pm-ന് · 

    • Arif Abubacker താങ്കളുദേശിക്കുന്നത് പോലെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിലും നല്ലത് മരണം തന്നെയാണെന്നാണ് അവരും ഉദ്ദേശിക്കുന്നോളോ....
      മാര്‍ച്ച് 25, 2011 9:19pm-ന് · 

    • Arif Abubacker സോറി ആഗ്രഹിക്കുന്നോളോ...
      മാര്‍ച്ച് 25, 2011 9:20pm-ന് · 

    • Rejesh 'O' Positive വ്യക്തമായില്ല
      മാര്‍ച്ച് 25, 2011 9:21pm-ന് · 

    • Arif Abubacker അവര്‍ മറച്ചു വെച്ചു നടക്കുന്നത് വെളിപ്പെട്ടു കാണണം എന്ന്‍ ആഗ്രഹമുള്ളവരെ മനുഷ്യസ്നേഹി എന്നല്ല വിളിക്കുക അവര്‍ക്കുള്ള പെര്‍ വേറെയ....
      മാര്‍ച്ച് 25, 2011 9:23pm-ന് · 

    • Rejesh 'O' Positive എന്നെ പലരും മുസ്ലിം വിരുദ്ധനായി ചിത്രികരിക്കുന്നു.
      ഞാന്‍ ഒരു മത ദൈവ നിഷേധിയാണ് ,
      എന്നില്‍ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ വ്യത്യാസങ്ങള്‍ ഇല്ല

      മാര്‍ച്ച് 25, 2011 9:27pm-ന് ·  ·  5

    • Arif Abubacker ‎:)
      മാര്‍ച്ച് 25, 2011 9:28pm-ന് · 

    • Ren Jith ഞാന്‍ ഒരു മത ദൈവ നിഷേധിയാണ് ....100000000...likes
      മാര്‍ച്ച് 26, 2011 7:27pm-ന് ·  ·  1

    • Pk Shakeel PMA Naser, അതമാവിനെ പറ്റി ഒരു ചുക്കും അറിയില്ല എന്നു ദൈവം പറഞ്ഞു തരേണ്ട കാര്യം ഉണ്ടോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതമാവിനെ പറ്റി ഒരു ചുക്കും കുരന്‍ ഇറങ്ങിയ കാലത്ത് അറിയില്ലായിരുന്നൂ. ഇന്നും അറിയില്ല. അതമാവ് എന്താണ് എന്നു വ്യക്തമായി തെളിവോടെ പറഞ്ഞു തരികയാണ് ദൈവം cheyyendathu. അല്ലാതെ അന്നത്തെ കാലത്ത് എല്ലാവര്ക്കും അറിയുന്ന കാര്യം (അതമാവും അതിന്റെ കാര്യങ്ങളും)പറഞ്ഞാല്‍ അത് ദൈവം പറഞ്ഞതായി കരുതാന്‍ പറ്റില്ല.
      മാര്‍ച്ച് 26, 2011 9:35pm-ന് ·  ·  2

    • Ren Jith ശരിയാണ് എന്തെ ഇതുവരെ ദൈവം ആത്മാവ് എന്താണ് എന്ന് പറഞ്ഞു കൊടുക്കാത്തത് സത്യവിശ്വാസികള്‍ക്ക്‌....
      മാര്‍ച്ച് 27, 2011 9:19am-ന് · 
    • Pma Nasar Doha ‎(Pk Shakeel) നിങ്ങളില്‍ ആരാണ് നന്നായി പ്രവര്‍ത്തിക്കുക എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാണ് അല്ലാഹു എന്ന് ഖുര്‍ ആന്‍ നമുക്കു അറിയിച്ചു തരുന്നുണ്ട് .ഈ താല്‍കാലിക പരിക്ഷണ ജീവിതത്തില്‍ മനുഷ്യന് അല്പമായി മാത്രമേ അറിവ് നല്കപെട്ടിട്ടുള്ളൂ എന്ന് മറ്റൊരിടത്തും ഖുര്‍ ആന്‍ സൂചിപ്പിക്കുന്നുണ്ട് .ഈ താല്‍കാലിക ജീവിതത്തില്‍ മനുഷ്യന് നല്കപെട്ട അറിവുകള്‍ പരീക്ഷണ-ജീവിതത്തിനു പര്യാപ്തമാണ് .നല്കപെട്ട അറിവുകളെക്കാള്‍ ഏറെയാണ് നല്കപെടാത്ത അറിവുകള്‍ . ആ അറിവുകള്‍ നല്കപെടാതിരുന്നത് കൊണ്ട് ഈ താല്‍കാലിക ജീവിത പരീക്ഷണ-ലക്ഷ്യത്തിന്‌ ഒരു കോട്ടവും വരില്ല താനും . അതില്‍ പെടുന്നതാണ് ആത്മാവിന്റെ കാര്യവും .പ്രവാചകന്റെ കാലത്ത് അതിനെ കുറിച്ച് അറിയാത്തതുകൊണ്ട് മാത്രമല്ല ഈ ലോകത്തിന്റെ അവസാനംവരെയുള്ള അത്യാധുനിക ശാസ്ത്രം
      ഏറെ കിണഞ്ഞു ശ്രമിച്ചാലും അതിനെ കുറിച്ച് ഒരു ചുക്കും കിട്ടില്ല എന്ന് തന്നെയാണ് ഖുര്‍ ആനിന്റെ ഭാഷ്യം .



    • Ravindranath Tk എല്ലാം ഖുര്‍ ആനിലുണ്ട് എന്നും, സ്വര്‍ഗം നരകം എന്നതു ഉണ്ട് എന്നതിന് തെളിവ് അത് ഖുര്‍ ആനിലുണ്ട് എന്നതാണ് എന്നൊക്കെ പറയുന്നത് എന്ത് ഉത്തരമാണ്. ശിവന്‍ ,വിഷ്ണു, ബ്രഹ്മാവ്‌, കാളി, എന്ന്‌ വേണ്ട മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ട്‌ എന്ന്‌ ചില ഹിന്ദുക്കള്‍ പറയുന്നത് മുസ്ലിംങ്ങള്‍ വിശ്വസിക്കുമോ? ഇല്ല. എങ്കില്‍, ഹിന്ദുക്കള്‍ പറയുകയാണ്‌, ഇപ്പറഞ്ഞ ദൈവങ്ങളൊക്കെ ഉണ്ട്, കാരണം അത് മഹാഭാഗവതതിലുണ്ട്, അതാണതിന് തെളിവ് എന്ന്‌ പറഞ്ഞാല്‍ മുസ്ലിംങ്ങളെ, എന്താണ് നിങ്ങളുടെ മറുപടി?
      ആരോ, തന്റെ മനസ്സിലുടലെടുത്ത അല്പം ശരിയും, കുറേ അബധങ്ങളുമുള്ള, ഒരു കൂട്ടം ചിന്തകള്‍ പ്രചരിപ്പിച്ചു. അത് പിന്നീട് ഒരു ഗ്രന്ഥമായി. അതാണ്‌ ഖുര്‍ ആന്‍. അയാന്‍ ഹിര്‍സി അലി തന്റെ 'അവിശ്വാസി' എന്ന ഗ്രന്ഥതില്‍ പറഞ്ഞത്, ഖുറാന്‍ മുഹമ്മദ്‌ നബി മരിച്ചിട്ട് നൂറ്റി അമ്പതു കൊല്ലം കഴിഞ്ഞ ശേഷം ഉണ്ടായതാണ് എന്നാണു. ശരിയാവാനാണു സാധ്യത.

      മാര്‍ച്ച് 27, 2011 9:14pm-ന് ·  ·  5

    • Ren Jith ‎@ravindranath.......10000000000000..likes
      മാര്‍ച്ച് 27, 2011 9:48pm-ന് · 

    • Ravindranath Tk ചോദ്യം: "പദാര്‍ഥാ തീതമായ ലോകം ഉണ്ട് എന്നതിന് എന്താണ് തെളിവ്?"
      ഉത്തരം: "ഖുര്‍ ആനില്‍ അങ്ങനെ പറയുന്നുണ്ട്."

      പണ്ടൊരാള്‍ സുഹൃത്തുക്കളോട് പറഞ്ഞു: " ന്റെ മോന്‍ നല്ല പണിക്കാരനാ."
      അപ്പോള്‍ ഒരു സുഹൃത്ത്‌ ചോദിച്ചു: ആരാ ഇത് പറഞ്ഞത്?
      മറുപടി: "മറ്റാരുമല്ല. ഓന്‍ തന്നെ പറഞ്ഞതാ...."

      മനസ്സിലായില്ലേ? ഇത്രയേ ഉള്ളു.
      എല്ലാ അറിവും ഉള്ള ഒരു 'പൊത്തകം', അതാണ്‌ ഖുര്‍ ആന്‍. വേറെ ഒന്നും വായിക്കേണ്ട. ഇത് വായിച്ചാല്‍ മതി. പണ്ട് ഹിന്ദുത്വം ബാധിച്ച ഒരാള്‍ പറഞ്ഞു: "നമുക്ക് എന്ത് പ്രശ്നം വന്നാലും. അതിനു ഉത്തരം ലഭിക്കാന്‍ രാമായണം മറിച്ച്‌ നോക്കിയാല്‍ മതി. എല്ലാം അതിലുണ്ട്". എങ്ങനെയുണ്ട് ഉപദേശം? ഈ മതക്കാരുടെ ഒരു കാര്യം!

      മാര്‍ച്ച് 28, 2011 3:06pm-ന് ·  ·  2

    • Pma Nasar Doha ഖുര്‍ആനും പ്രവാചകചര്യയും പഠിക്കാനുള്ള ഒരു ഉണര്‍ത്തായിട്ടാണ് എന്റെ പോസ്റ്റ്‌ ഇതില്‍ ഇട്ടത് .
      അപ്പോള്‍ അതിനെതിരെ വരുന്ന ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇസ്ലാമിന്റെ പ്രമാണങ്ങളുടെ ചട്ടകൂടികളില്‍ നിന്നും തന്നെയാണ് ന്യായമായും പരിഹാരം കാണുക.ശാസ്ത്ര ത്തിന്റെ പരിമിധമായ അളവുകോല്‍ കൊണ്ട് അറിയാന്‍ കഴിയാത്ത മരണാനാന്തര ലോകത്തെ കുറിച്ച് ഖുര്‍ആന്‍ ആണ് മനുഷ്യര്‍ക്കായി പറഞ്ഞു തരുന്നത് .അതു പറയാന് ഖുര്‍ആനിന് എന്ത് അര്‍ഹത യാണുള്ളത്.. സ്വാഭാവികമായും വരുന്ന ചോദ്യം .ഖുര്‍ആന്‍ ദൈവിക വചനമാണ് .ദൈവിക വചനമാണെന്ന് അവകാശപ്പെടുന്നു.ദൈവിക വചനമല്ല എന്ന് തെളിഞ്ഞാല്‍.. ഇസ്ലാം മുന്നോട്ടു വെക്കുന്ന ഒന്നും പ്രസക്തിയില്ലതാവും .അത് കൊണ്ട് തന്നെ മാലോകര്‍ക്ക് തെളിവിനായി ഖുര്‍ആന്‍ അജയ്യമായി ലോകാന്ത്യം വരെ നിലകൊള്ളുകയാണ് .
      ആരെയും കുറ്റപ്പെടുത്താനും തോല്‍പ്പിക്കാനും അല്ല മാനവര്‍ക്ക് ഈ ജിവിതത്തിന്റെ മാര്‍ഗദര്‍ശനമായാണ് ഇസ്ലാം .ഗുണകാംക്ഷ യില്ലാതവ്ര്‍ക്ക് ഇതു രചനാല്മക മാറ്റങ്ങള്‍ ഉണ്ടാക്കില്ല . പറഞ്ഞത് തന്നെ വീണ്ടും പറയേണ്ടി വരുന്നത് നിങ്ങള്‍ അതിനെ കുറിച്ച് മിണ്ടാട്ടമില്ലത്തത് കൊണ്ടാണ് .ഒന്നും കൂടി ആവര്‍ത്തിക്കുന്നു.
      ആരാണ് തന്നെ സൃഷ്ടിച്ചതു ? (താനേ ഉണ്ടായതായതാണ് എങ്കില്‍ അത് എങ്ങിനെ ? ) എന്താണ് ഈ ജിവിതത്തിന്റെ ലക്ഷ്യം മരണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ്?

      മാര്‍ച്ച് 29, 2011 8:13am-ന് · 

    • Ren Jith വേറെയും ഉണ്ട് അജയ്യമായി...ബൈബിളും ഗീതയും ഭാഗവതവും, ഒക്കെ ദൈവ വചനങ്ങള്‍ തന്നെയാണ്.... ധൈര്യമായിരിക്ക്‌...  കൂട്ടുണ്ട്...
      മാര്‍ച്ച് 29, 2011 10:09am-ന് ·